അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി
ഇടുക്കി: അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് ദാരുണസംഭവമുണ്ടായത്. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി കിടപ്പുരോഗിയാണ് സുകുമാരന്‍. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികില്‍സയിലാണ്.