യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Update: 2022-12-19 11:04 GMT

മാനന്തവാടി: താന്നിക്കലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിക്കൽ പാടുകാണ കോളനി ചന്ദ്രൻ്റെ മകൾ ഹണിമ (28) യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഹണിമയെ കണ്ടത്. കഴിഞ്ഞ നാല് മാസത്തോളമായി ഇവർ അസുഖബാധിതയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് മാനന്തവാടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

Similar News