കൽപറ്റ:ലോകകപ്പ് ഫുട്ബോൾ വിജയാഹ്ളാദത്തിനിടെ പടക്കം
പൊട്ടി വിദ്യാർത്ഥിയുടെ കൈവിരൽ അറ്റു പോയി.
കെല്ലൂർ അഞ്ചാംമൈലിലെ നുച്ചിയൻ വീട്ടിൽ ആസിഫ് (20)ന്റെ ഇടത് കൈവിരലാണ് അറ്റുപോയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.നടവയൽ സി എം കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ആസിഫും കൂട്ടുകാരും അർജന്റീനയുടെ വിജയം ആഘോഷിക്കുകയായിരുന്നു. മറ്റൊരാൾ പടക്കം പൊട്ടിക്കുന്നതിനിടെ ആസിഫിന്റെ കൈയ്യിലിരുന്ന പടക്കം തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.