ദോഹ:ഖത്തറിൽ സൈനീക വിഭാഗങ്ങൾക്ക് മരുഭൂമിയിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈനികർക്ക് ഖത്തറിന്റെ സംസ്കാരം, ജീവിതരീതികൾ, പാരമ്പര്യം എന്നിവ പരിചയപ്പെടുത്തുന്ന തരത്തിലായിരുന്നു ക്യാമ്പ്. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ഡെസേർട്ട് ക്യാമ്പ്.
ഖത്തരി അർദ' എന്ന പേരിലെ സ്വീകരണ മര്യാദകൾകൂടി വിവിധ രാജ്യങ്ങളിൽനിന്നുള്ള സൈനികർക്ക് പരിചയപ്പെടുത്തി.
സായുധസേന സ്റ്റാഫ് മേധാവി ലഫ്. ജനറൽ സലിം ബിൻഹമദ് ബിൻ അഖീൽ അൽനാബിത്, ഉപപ്രധാനമന്ത്രിയുടെ സുരക്ഷ വിഭാഗം ഉപദേഷ്ടാവ് മേജർ ജനറൽ മുഹമ്മദ് അബ്ദുല്ലതീഫ് അൽ മന്നായി എന്നിവർ നേതൃത്വം നൽകി.