വേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ

Update: 2022-11-14 11:01 GMT

മസ്കറ്റ് : വേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ. ട്രാവൽ, ടൂറിസം മേഖലകളിലെ 9 അവാർഡുകളാണ് ഒമാൻ കരസ്ഥമാക്കിയത്. 29-മത് വേൾഡ് ട്രാവൽ അവാർഡിന്റെ പതിപ്പിൽ 50 രാജ്യങ്ങൾക്കായി 69 അവാർഡുകളാണ് വിതരണം ചെയ്തത്. ഒമാന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും അതിഥികൾക്ക് കാണിക്കാനുള്ള അവസരം കൂടിയായിരുന്നു അവാർഡ്ദാന ചടങ്ങ്.


ഒമാൻ എയർപോർട്ടിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ എയർലൈനുകൾ, ഹോട്ടലുകൾ, അന്താരാഷ്ട്ര ടൂറിസം കമ്പനികൾ എന്നിവയുടെ 200 ലധികം പ്രതിനിധികൾ പങ്കെടുത്തു. അൽ ബുസ്താൻ പാലസ് ഹോട്ടലിൽ വെച്ച നടന്ന അവാർഡ്ദാന ചടങ്ങ് പൈതൃക ടൂറിസം മന്ത്രി സലിം മുഹമ്മ്ദ് അൽ മഹ്‌റൂക്കി ഉദ്‌ഘാടനം ചെയ്തു.

Similar News