താനൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2023-01-15 05:58 GMT


താനൂർ : ശോഭ പറമ്പ് വളവിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി അഭിമന്യു (22) ആണ് മരണപ്പെട്ടത്. സഹയാത്രികന് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചയാണ് അപകടം നടന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയവരെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. കൂടെയുള്ളയാളെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെ താനൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

യുവാവിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടം മറ്റു നടപടികൾക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

Similar News