ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു

Update: 2022-05-15 15:17 GMT

തിരുവനന്തപുരം: ആഴിമലയില്‍ യുവാവ് കടലില്‍ വീണ് മരിച്ചു. പുനലൂര്‍ അരുംപുന്ന സ്വദേശി ജ്യോതിഷ് (24) ആണ് മരിച്ചത്. അയല്‍വാസികളായ വിനോദസഞ്ചാര സംഘത്തിനൊപ്പം ഇന്ന് ഉച്ചതിരിഞ്ഞാണ് ആഴിമലയിലെത്തിയത്. പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റല്‍ പോലിസെത്തി കരയ്‌ക്കെത്തിച്ച മൃതദേഹം, മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഫോട്ടോഗ്രാഫറാണ് ജ്യോതിസ്. ആഴിമല ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ഗംഗാധരേശ്വര പ്രതിമയും പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ തീരവും. പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്ന് ഫോട്ടോ എടുക്കാനുള്ള ശ്രമമാണ് അപകടമുണ്ടാക്കുന്നത്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടെങ്കിലും ഇത് അവഗണിക്കുന്നതാണ് അപകടകാരണം. ഇവിടെ പോലിസ് ഔട്ട്‌പോസ്റ്റും കോസ്റ്റല്‍ വാര്‍ഡന്‍മാരും വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

Tags:    

Similar News