സോള്‍ജെന്‍സ്മ മരുന്ന്; ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴിവാക്കണമെന്ന് എളമരം കരീം എംപി

Update: 2021-07-06 17:45 GMT

കണ്ണൂര്‍: മാട്ടൂലില്‍ അപൂര്‍വ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ സോള്‍ജെന്‍സ്മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എളമരം കരീം എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.


സോള്‍ജെന്‍സ്മ മരുന്നിന് ഏകദേശം 18 കോടി രൂപയാണ് വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്ടിയും ചേരുമ്പോള്‍ നികുതിയിനത്തില്‍ മാത്രം ആറര കോടി രൂപ ചെലവുവരും. മഹാരാഷ്ട്രയില്‍ തീര എന്ന കുട്ടിക്ക് സൊള്‍ജെന്‍സ്മ മരുന്നിനുള്ള നികുതികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം ഇടപെട്ട് ഒഴിവാക്കിയിരുന്നു. സമാനമായ ഇടപെടല്‍ മുഹമദിന്റെ കാര്യത്തിലുമുണ്ടാകണം. കേന്ദ്രം ഇടപെട്ട് നികുതി ഒഴിവാക്കണം. ഇതിനാവശ്യമായ നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നും എളമരം കരീം എംപി കത്തില്‍ ആവശ്യപ്പെട്ടു.




Tags:    

Similar News