12 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കാവുന്ന കൊവിഡ് വാക്‌സിന്‍ വിപണിയിലേക്ക്
കുത്തിവയ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്‌സിന്‍ ആണ് സൈക്കോവ് ഡി .
ന്യൂഡല്‍ഹി: സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എന്‍ എ വാക്‌സിന്‍ ആയ സൈകോവ്ഡി 12 വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന വിദഗ്ധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സിനാണ് സൈകോവ്ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്‌സിനാണിത്.
മൂന്ന് ഡോസ് വാക്‌സിന്‍ ആയതിനാല്‍ സൈക്കോവ് ഡി വാക്‌സിന്റെ വിലയില്‍ വ്യത്യാസം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈകോവ് ഡി വാക്‌സിന്‍ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാര്‍മജെറ്റ് എന്ന ഇന്‍ജക്ടിങ് ഗണ്‍ കുത്തിവയ്ക്കുംപോലെ അമര്‍ത്തുമ്പോള്‍ വാക്‌സിന്‍ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്‌സിന്‍ ആണ് സൈക്കോവ് ഡി .