ഹിന്ദ്‌ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്ററിന് എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭിച്ചു
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലയിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ സംരംഭമായ ഹിന്ദ്‌ലാബ്‌സ് ഡയഗ്‌നോസ്റ്റിക്‌സെന്റര്‍ & സ്‌പെഷ്യാലിറ്റി ക്ലിനിക്കിന് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷന്‍ ലഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ സംരംഭമാണ് ഹിന്ദ്‌ലാബ്‌സ്. ഐഎസ്ഒ 15189: 2012 അടിസ്ഥാനമാക്കിയുള്ളതാണ് അക്രഡിറ്റേഷന്‍. മെഡിക്കല്‍ പരിശോധനകളിലെ ടെസ്റ്റിങ് രംഗത്തെ ഗുണനിലവാരത്തിനും മികവിനുമുള്ള അംഗീകാരമാണ് എന്‍.എ.ബി.എല്‍. ഹിന്ദ്‌ലാബ്‌സിലെ ബയോകെമിസ്ട്രി, ഇമ്മ്യൂണോളജി, മൈക്രോബയോളജി, ഹെമറ്റോളജി, ക്ലിനിക്കല്‍ പാത്തോളജി ടെസ്റ്റുകള്‍ എന്‍.എ.ബി.എല്ലിന്റെ പരിധിയില്‍ വരുന്നതായിരിക്കും. സാധാരണക്കാര്‍ക്ക് മികച്ച ഗുണനിലവാരമുള്ള പരിശോധനകള്‍ വളരെ കുറഞ്ഞ ചിലവില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് ഹിന്ദ്‌ലാബ്‌സ്.
2016 മെയ് മാസത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് എതിര്‍വശത്തുള്ള ട്രിഡ സോപനം കെട്ടിടത്തില്‍ ഹിന്ദ്‌ലാബ്‌സ് ആരംഭിച്ചത്. സ്വകാര്യ ലാബുകളേക്കാള്‍ 30-60 ശതമാനം വരെ വില കുറവിലാണ് ഹിന്ദ്‌ലാബ്‌സില്‍ 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകുന്നത്. നെടുമങ്ങാട്, കവടിയാര്‍, ജനറല്‍ഹോസ്പിറ്റല്‍, വട്ടിയൂര്‍ക്കാവ്, ആക്കുളം, പേരൂര്‍ക്കട തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ രക്തശേഖരണ കേന്ദ്രങ്ങളും ഹിന്ദ്‌ലാബ്‌സിനുണ്ട്.