നെംകോണ്‍ 2022 രാജ്യാന്തര ആരോഗ്യ സമ്മേളനം കൊച്ചിയില്‍ സമാപിച്ചു
രണ്ടു ദിവസമായി കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ അമ്പതോളം ഡോക്ടര്‍മാര്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു
കൊച്ചി:ന്യൂട്രീഷണല്‍ ആന്റ് എന്വിയണ്മെഷന്റല്‍ മെഡിസിന്‍ രാജ്യാന്തരസമ്മേളനമായ 'നെംകോണ്‍ 2022' കൊച്ചിയില്‍ സമാപിച്ചു. ആരോഗ്യ പരിരക്ഷയില്‍ ഒരു പൊളിച്ചെഴുത്തിന്റെയ പാതയിലാണ് ലോകമെന്നു വെല്‍സ് ചികില്‍സാ വിദഗ്ധന്‍ ഡോ.എ ശ്രീകുമാര്‍ പറഞ്ഞു.ഒരു വ്യക്തിയുടെ പൊതു ആരോഗ്യവും ഫംങ് ഷനലല്‍ ഹെല്‍ത്തും മെച്ചപ്പെടുത്തുനതിലൂടെ ഒരു പരിധി വരെയുള്ള എല്ലാ രോഗങ്ങളെയും നേരിടാമെന്നും അവശ്യം വേണ്ട സന്ദര്‍ഭത്തില്‍ മാത്രം രോഗ ചികില്‍സ തേടിയാല്‍ മതിയാകുമെന്നും ഡോ.എ ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസമായി കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ അമ്പതോളം ഡോക്ടര്‍മാര്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.സൗഖ്യാ ഫൗണ്ടേഷന്‍, മൈസൂര്‍ സര്‍വ്വകലാശാലയുമായും സിന്തൈറ്റ് ഗ്രൂപ്പിന്റെ നാറ്റ് എക്‌സ്ട്രായുമായി കൈകോര്‍ത്തു കൊണ്ടാണ് നെംകോണ്‍ 2022 സംഘടിപ്പിച്ചത്.വെല്‍നസ് സൊല്യൂഷന്‍സ്, ബയോവെല്‍, ന്യൂട്രിജെനോമിക്‌സ്, ഡോക്ടര്‍ ഉഷീസ് വിസ്ഡം വര്‍ക്ക്‌സ്, ഓസോണ്‍ ഫോറം ഇന്ത്യ, മലേഷ്യന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് ഫംങ്ങ്ഷണല്‍ ആന്റ് ഇന്റര്‍ ഡിസിപ്ലിനറി മെഡിസിന്‍ , അക്ഷര ഇന്തോനേസ്യ എന്നീ സ്ഥാപനങ്ങളാണ് നെംകോണിന്റെ സഹ പ്രായോജകര്‍.