മുടിയിലെ കറുപ്പ് സംരക്ഷിക്കും ഒറ്റമൂലി ഇതാ
പല കാരണങ്ങള്‍ കൊണ്ടും മുടി നരക്കാം. മുടി കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം വരെ മുടി നരക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്.
മുടി നരക്കുക എന്നത് പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. എത്ര പ്രായമായാലും മുടി കറുത്ത് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും മുടിയില്‍ വെളുത്ത നര കണ്ടാല്‍ ഉടനേ തന്നെ കറുപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും. ഒരു വെളുത്ത മുടിയുടെ അറ്റം കണ്ടാല്‍ ഉടനേ തന്നെ കറുപ്പിക്കാന്‍ ഓടുമ്പോള്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല.
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് അകാല നര. അകാല നര ഇല്ലാതാക്കി നല്ല കറുത്ത മുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുടി നരക്കുകയല്ലാതെ കറുത്ത് കാണുന്നില്ല. ഇത് എല്ലാ വിധത്തിലും നിങ്ങളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും മുടി നരക്കാം. മുടി കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം വരെ മുടി നരക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്.
ചെറുപ്പത്തിലേ മുടി നരക്കുന്നവര്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മളെ ടെന്‍ഷനടിപ്പിക്കുന്നു. അത് മുടി നരക്കുന്നതിന് ആക്കം കൂട്ടുന്നു. എന്നാല്‍ മുടി നരക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചില ഒറ്റമൂലികളും ഇതിനുണ്ട്.
നെല്ലിക്ക വെളിച്ചെണ്ണ
നെല്ലിക്കയും വെളിച്ചെണ്ണയും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്കപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
ഉപയോഗിക്കുന്ന വിധം
രണ്ട് മിശ്രിതവും കൂടി നല്ലതു പോലെ ചെറുതായി ചൂടാക്കാം. ഇത് തണുത്ത് കഴിഞ്ഞ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ തലയോട്ടി മസ്സാജ് ചെയ്ത ശേഷം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്താല്‍ മതി അകാല നരയ്ക്ക് നല്ല പരിഹാരം കാണുന്നതാണ്.