സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജിയുടെ കാന്‍സര്‍ ചികില്‍സാ കേന്ദ്രം മംഗലാപുരത്ത്
സുലേഖ യേനപോയ കാന്‍സര്‍ ചികില്‍സ കേന്ദ്രം ആരംഭിക്കുന്നതോടെ വടക്കന്‍ കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ താങ്ങാവുന്ന ചെലവില്‍ ചികില്‍സ ലഭ്യമാകുമെന്ന് യേനപോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി:കാന്‍സര്‍ ചികില്‍സാ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് ഓങ്കോളജിയുടെ അത്യാധുനിക കാന്‍സര്‍ ചികില്‍സ കേന്ദ്രം മംഗലാപുരത്തെ ഡറലിക്കട്ടെയില്‍ ജൂണ്‍ 11 ന് ഉദ്ഘാടനം ചെയ്യും.വടക്കന്‍ കേരളത്തിലെ രോഗികള്‍ വിദഗ്ദ്ധ ചികില്‍സയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. സുലേഖ യേനപോയ കാന്‍സര്‍ ചികില്‍സ കേന്ദ്രം ആരംഭിക്കുന്നതോടെ വടക്കന്‍ കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ താങ്ങാവുന്ന ചെലവില്‍ ചികില്‍സ ലഭ്യമാകുമെന്ന് യേനപോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യാന്തര പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചികില്‍സ ചെലവ് മാത്രമേ ഈടാക്കുവെന്നും ഡോ. എം.വിജയകുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചികില്‍സ പദ്ധതിയടക്കമുള്ള വിവിധ ചികില്‍സ പദ്ധതികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അമിത ഭാരമില്ലാതെ വിദഗ്ദ്ധ ചികില്‍സ ഇവിടെ ലഭിക്കുമെന്നും അ്‌ദ്ദേഹം പറഞ്ഞു.ടാറ്റ ട്രസ്റ്റ്‌സിന്റെ സഹായത്തോടെയാണ് സര്‍വകലാശാല കാംപസസിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമഗ്ര ക്യാന്‍സര്‍ പരിരക്ഷാ കേന്ദ്രം ആരംഭിക്കുന്നത്. ആറ് നിലകളുള്ള കെട്ടിടത്തില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
രണ്ട് റേഡിയോ തെറാപ്പി ബങ്കറുകളും ഒരു ബ്രെഷി തെറാപ്പി ബാങ്കറും ഇതിലുണ്ട്. കൂടുതല്‍ സൂക്ഷ്മത ഉറപ്പാക്കുന്നതിനായി അത്യാധുനിക ട്രൂ ബീം റേഡിയോതെറാപ്പി മെഷീന്‍, പ്രത്യേകം ന്യൂക്ലിയര്‍ മെഡിസിന്‍ സൗകര്യം, പി ഇ ടി സി.ടി സ്‌കാനര്‍ തുടങ്ങിയ സൗകര്യങ്ങളും ക്യാന്‍സര്‍ സെന്ററിലുണ്ടാകും. കീമോതെറാപ്പിക്കായി മാത്രം പത്ത് ബെഡുകളുള്ള ഡേ കെയര്‍ സൗകര്യവും ഇവിടെയുണ്ടെന്നും ഡോ. എം.വിജയകുമാര്‍ പറഞ്ഞു.ജൂണ്‍ 11 വൈകുന്നേരം മൂന്നിന് കര്‍ണാടക ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ സുധാകര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടാറ്റ ട്രസ്റ്റ്‌സ് മുംബൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ ശ്രീനാഥ് ചികില്‍സ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജലാലുദ്ദീന്‍ അക്ബര്‍, ഡോ. റോഹന്‍ ഷെട്ടി, അരുണ്‍ എസ് നാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.zu