എല്ലാത്തരം കൊഴുപ്പുകളും ആരോഗ്യത്തിന് ഭീഷണിയല്ല: ഡോ.മൊഹ്‌സിന്‍ വാലി
നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന കൊഴുപ്പാണ് നമ്മുടെ ഊര്‍ജത്തിന്റെ പ്രധാന ഉറവിടം.ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിനെ വര്‍ധിപ്പിക്കുന്നതിനാല്‍ ടാന്‍സ്ഫാറ്റുകളാണ് ഏറെ അപകടകാരികള്‍
ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുക്കളാണ് നാമോരുത്തരും.പ്രത്യേകിച്ച് കൊഴുപ്പിന്റെ കാര്യത്തില്‍.എന്നാല്‍ കൊഴുപ്പ് എന്ന് കേള്‍ക്കുമ്പോഴെ പേടിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് പ്രമുഖ കാര്‍ഡിയോളജസിറ്റായ പത്മശ്രീ ഡോ.മൊഹ്‌സിന്‍ വാലിയുടെ വാക്കുകള്‍.എല്ലാത്തരം കൊഴുപ്പുകളും ആരോഗ്യത്തിന് ഭീഷണിയല്ലെന്നാണ് ഡോ.മൊഹ്‌സിന്‍ വാലി വ്യക്തമാക്കുന്നത്.എല്ലാത്തരം കൊഴുപ്പുകളും ആരോഗ്യത്തിന് ഭീഷണിയാണെന്ന തെറ്റിദ്ധാരണ പരത്തുന്നതിലൂടെ അവയില്‍ പലതും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന വസ്തുത നമ്മള്‍ മറക്കുകയാണെന്ന് ഡോ. മൊഹ്‌സിന്‍ വാലി പറയുന്നു.നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന കൊഴുപ്പാണ് നമ്മുടെ ഊര്‍ജത്തിന്റെ പ്രധാന ഉറവിടമെന്ന കാര്യം അവഗണിച്ചുകൊണ്ടാണ് ഈ പ്രചാരണം. ഒരു ഗ്രാം കൊഴുപ്പില്‍ നിന്ന് 9 കിലോകലോറി വരെ ഊര്‍ജമാണ് നമുക്കു ലഭിക്കുന്നത്. കൊഴുപ്പില്‍ അലിയുന്ന തരം വിറ്റാമിനുകളേയും ധാതുക്കളേയും ശരീരത്തിന് ആഗിരണം ചെയ്യാനും കൊഴുപ്പുകള്‍ സഹായിക്കുന്നു. പല തരം കൊഴുപ്പുകളുണ്ടെന്നും അതുകൊണ്ടു തന്നെ ഇവ പല തരത്തിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വിവധയിനം കൊഴുപ്പുകളെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കണമെന്നും ഡോ. മൊഹ്‌സിന്‍ വാലി പറയുന്നു.
എല്‍ഡിഎലിനെ വര്‍ധിപ്പിക്കുന്നതിനാല്‍ ടാന്‍സ്ഫാറ്റുകള്‍
ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിനെ വര്‍ധിപ്പിക്കുന്നതിനാല്‍ ടാന്‍സ്ഫാറ്റുകളാണ് ഏറെ അപകടകാരികളെന്ന് ഡോ വാലി ചൂണ്ടിക്കാണിക്കുന്നു. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലില്‍ ഇത് കുറവും വരുത്തുന്നു. ഇക്കാരണങ്ങളാല്‍ ടിഎഫ്എ പരമാവധി ഒഴിവാക്കണം. 10,000ത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മൃഗങ്ങളെ മെരുക്കിത്തുടങ്ങിയ കാലത്തു തന്നെ ടിഎഫ്എ നമ്മുടെ ആഹാരത്തിലെത്തിയെങ്കിലും ് ടിഎഫ്എയുടെ ഉറവിടത്തെക്കുറിച്ച് തെറ്റായ പ്രചാരണമാണ് പിന്നീടു നടന്നതെന്നും ഡോ. മൊഹ്‌സിന്‍ വാലി പറയുന്നു.സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഭക്ഷ്യഎണ്ണ സംഘടനകളുടേയും പ്രയത്‌നത്തി്‌ന്റെ ഭാഗമായി ടിഎഫ്എയുടെ ഉപഭോഗം കുറഞ്ഞു. എല്‍ഡിഎല്‍ വര്‍ധിപ്പിക്കുന്നതിനാല്‍ സാച്വറേറ്റഡ് ഫാറ്റ്‌സും (എസ്എഫ്എ) മിതമായേ ഉപയോഗിക്കാവൂ. പാല്‍, ചീസ്, വെണ്ണ, ബീഫ് ഉള്‍പ്പെടെയുള്ള മാംസങ്ങള്‍ തുടങ്ങിയവയാണ് എസ്എഫ്എയുടെ ഉറവിടങ്ങള്‍. വെളിച്ചെണ്ണ, പാം കെര്‍ണല്‍ ഓയില്‍ എന്നിവയിലും എസ്എഫ്എ ഉണ്ട്.
മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ (മുഫ) ഗുണദോഷങ്ങള്‍ ഇല്ലാത്തവ
മറ്റ് ഫാറ്റുകളെ അപേക്ഷിച്ച് മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ (മുഫ) ഗുണദോഷങ്ങള്‍ ഇല്ലാത്തവയാണ്. അന്നജത്തിനു പകരം ഉപയോഗിച്ചാല്‍ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കുമെന്നും ഡോ വാലി പറയുന്നു. പോളിഅണ്‍സാച്വറേറ്റഡ് ഫാറ്റുകള്‍ (പുഫ) രണ്ടു തരമുണ്ട് ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിങ്ങനെ. ശരീരത്തിന് അത്യാവശ്യമായ ഇവ ആഹാരങ്ങളിലുള്‍പ്പെടുത്തണമെന്ന് ഡോ വാലി നിര്‍ദേശിക്കുന്നു. ഓരോരുത്തരും അവരവരുടെ ജീവിതശൈലിക്കനുസരിച്ചുള്ള ഭക്ഷണക്രമം ശീലിക്കണമെന്ന് ഡോ. മൊഹ്‌സിന്‍ വാലി നിര്‍ദേശിക്കുന്നു. ആഹാരം അറിഞ്ഞ് കഴിയ്ക്കണം. ശരീത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഫാറ്റുകള്‍ ആവശ്യമാണ്. എന്തും ആവശ്യത്തിനനുസരിച്ചും അമിതമാകാതെയും കഴിയ്ക്കുന്നതാണ് നല്ല ആരോഗ്യത്തിന്റെ താക്കോല്‍ എന്നും ഡോ. വാലി പറയുന്നു.