ലോക്‌സഭാ തിരഞ്ഞെടുപ്പ്: വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത് 15 പേര്‍
തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പൊന്നാനി എന്നിവിടങ്ങളില്‍ രണ്ടുവീതവും ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓരോ പത്രികയുമാണ് വെള്ളിയാഴ്ച ലഭിച്ചത്.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 15 പേര്‍. ഇതോടെ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 23 ആയി.
തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പൊന്നാനി എന്നിവിടങ്ങളില്‍ രണ്ടുവീതവും ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഓരോ പത്രികയുമാണ് വെള്ളിയാഴ്ച ലഭിച്ചത്.
മണ്ഡലങ്ങളും പത്രിക നല്‍കിയ സ്ഥാനാര്‍ഥികളും: തിരുവനന്തപുരം കുമ്മനം രാജശേഖരന്‍ (ബിജെപി), സുശീലന്‍ (സ്വതന്ത്രന്‍), പത്തനംതിട്ട വീണാ ജോര്‍ജ് (എല്‍ഡിഎഫ്), ബിനു (എസ്‌യുസിഐ), മാവേലിക്കര അജി ഡി. (ഡിഎച്ച്ആര്‍എം), ബിമല്‍ ജി(എസ്‌യുസിഐ), ആലപ്പുഴ സന്തോഷ് കെ. (ഡിഎച്ച്ആര്‍എം), കോട്ടയം തോമസ് ചാഴിക്കാടന്‍ (കേരള കോണ്‍ഗ്രസ് എം), ഇടുക്കി റെജിമോന്‍ ജോസഫ് (സ്വതന്ത്രന്‍), ചാലക്കുടി സുജാത (എസ്‌യുസിഐ), പൊന്നാനി ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലീംലീഗ്), ബിന്ദു (സ്വതന്ത്ര), മലപ്പുറം പി കെ കുഞ്ഞാലിക്കുട്ടി (മുസ്‌ലീംലീഗ്), കോഴിക്കോട് ഇസ്രത്ത് ജഹാന്‍ (സ്വതന്ത്ര), വയനാട് ബാബു മണി (എസ്ഡിപിഐ).