രണ്ടിടങ്ങളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഏറ്റവും കൂടുതല്‍ തര്‍ക്കമുണ്ടായ വയനാട്ടില്‍ ടി സിദ്ദീഖിനെയും വടകരയില്‍ കെ മുരളീധരനെയും സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാനും മല്‍സരിക്കുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നാല് സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കു ശേഷം ഇരുവര്‍ക്കും പുറമെ, ഏറ്റവും കൂടുതല്‍ തര്‍ക്കമുണ്ടായ വയനാട്ടില്‍ ടി സിദ്ദീഖിനെയും വടകരയില്‍ കെ മുരളീധരനെയും സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക:
തിരുവനന്തപുരം: ശശി തരൂര്‍
ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട: ആന്റോ ആന്റണി
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍
എറണാകുളം: ഹൈബി ഈഡന്‍
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
തൃശൂര്‍: ടി എന്‍ പ്രതാപന്‍
ചാലക്കുടി: ബെന്നി ബെഹ്‌നാന്‍
ആലത്തൂര്‍: രമ്യാ ഹരിദാസ്
പാലക്കാട്: വി കെ ശ്രീകണ്ഠന്‍
കോഴിക്കോട്: എം കെ രാഘവന്‍
കണ്ണൂര്‍: കെ സുധാകരന്‍
കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍