ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞു: അരിശം കൗണ്ടിയില്‍ തീര്‍ത്ത് മുരളി വിജയ്

Update: 2018-09-11 10:18 GMT

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിനായുള്ള അരങ്ങേറ്റ മല്‍സരം അവിസ്മരണീയമാക്കി ഇന്ത്യന്‍ താരം മുരളി വിജയ്. കൗണ്ടി ചാംപ്യന്‍ഷിപ്പിലെ ഒന്നാം ഡിവിഷന്‍ മല്‍സരത്തില്‍ അര്‍ധ ശതകം നേടിയാണ് മുരളി വിജയ് തന്റെ മികവ് പുറത്തെടുത്തത്. എസെക്‌സിനു വേണ്ടി നോട്ടിങ്ഹാംഷെയറിനെതിരെ കളത്തിലിറങ്ങിയ താരം 95 പന്തില്‍ നിന്ന് 56 റണ്‍സുമായാണ് കളംവിട്ടത്. ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഇംഗ്ലണ്ടിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന വിജയിയെ പിന്നീട് മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.
മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത നോട്ടിങ്ഹാംഷെയര്‍ 58.1 ഓവറില്‍ 177 റണ്‍സിന് എല്ലാവരും പുറത്തായി. 50 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസര്‍ ജാമീ പോര്‍ട്ടറുടെ ബൗളിങാണ് എസെക്‌സിന്റെ ലീഡ് വെട്ടിക്കുറച്ചത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ എസെക്സ്സ് 133/5 എന്ന നിലയിലാണ്.
Tags:    

Similar News