പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവ്
വലിയതുറ മിനി സ്റ്റുഡിയോയ്ക്ക് സമീപം സുനില്‍ അല്‍ഫോണ്‍സി(32)നെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്
തിരുവനന്തപുരം: പതിനാറുകാരിയെ രണ്ട് പേര്‍ ചേര്‍ന്ന്ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയു വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. വലിയതുറ മിനി സ്റ്റുഡിയോയ്ക്ക് സമീപം സുനില്‍ അല്‍ഫോണ്‍സി(32)നെയാണ് ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെണ്‍ക്കുട്ടിക്ക് നല്‍കണം.
2014 ഫെബ്രുവരി 26ന് ഇരയായ പെണ്‍കുട്ടി പനി മൂലം വലിയതുറ ആശുപത്രിയില്‍ ചികില്‍സയക്ക് വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ പതിനാറുകാരന്‍, തന്റെ സഹോദരി അന്വേഷിക്കുന്നുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീടിലേക്ക് ക്ഷണിച്ചു. പതിനാറുകാരന്റെ ചേച്ചിയും പെണ്‍കുട്ടിയും ഒരുമിച്ച് പഠിക്കുന്നതിനാല്‍ പെണ്‍കുട്ടി വീട്ടിലേക്ക് പോയി. വീട്ടില്‍ ചെന്നയുടന്‍ ചേച്ചിയെ അന്വേഷിച്ചപ്പോള്‍ പതിനാറ് കാരന്‍ കതക് അടച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. ഈ സമയം മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന രണ്ടാം പ്രതിയായ സുനില്‍ കുട്ടിയെ കടന്ന് പിടിച്ചു. കുട്ടി ബഹളം വെച്ചപ്പോള്‍ തുണികൊണ്ട് വാ മൂടി കെട്ടി. തുടര്‍ന്ന്പ്രതികള്‍ കുട്ടിയെ ക്രൂരമായബലാല്‍സംഗം ചെയ്തു.
കുട്ടിയുടെ ബഹളം കേട്ട് സമീപത്തുള്ള സ്ത്രീ വാതില്‍ തട്ടിയപ്പോള്‍ സുനില്‍ പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. ഈ സ്ത്രീയാണ് കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലേയ്ക്ക് പറഞ്ഞ് അയച്ചത്. എന്നാല്‍ വിചാരണ വേളയില്‍ ഈ സ്ത്രീ പ്രതിഭാഗത്തേയ്ക്ക് കൂറുമാറി. പ്രതിയായ പതിനാറുകാരന്റെ വിചാരണ ജുവനൈല്‍ കോടതിയിലാണ്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. ഈ സംഭവം പീഡനത്തിനിരയായ പെണ്‍കുട്ടിക്കും സമൂഹത്തിലും ഉണ്ടാക്കിയ ഭീതികണക്കിലെടുക്കുമ്പോള്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. വലിയതുറ സിഐ മാരായിരുന്ന ഡി അശോകന്‍, സിഎസ് ഹരി എന്നിവരാണ് അന്വേഷണം നടത്തിയത്.