ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് മാത്രമാണ് വീഴ്ചയെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ
കൊല്ലം: ആഴക്കടല്‍ മല്‍സ്യബന്ധന കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത്് മാത്രമാണ് വീഴചയെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷം കെട്ടുകഥ പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. പ്രതിപക്ഷത്തിന്റെ പ്രചാരണം ഊതിപ്പെരുപ്പിക്കുന്നത് നാടിനോടുള്ള ദ്രോഹമാണ്. ആഴക്കടല്‍ മല്‍സ്യബന്ധ ലൈസന്‍സും കപ്പല്‍ നിര്‍മാണവും തമ്മില്‍ ബന്ധമില്ല. ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് മാത്രമാണ് സര്‍ക്കാരിന്റെ വീഴചയെന്നും അവര്‍ കൊല്ലത്ത് പറഞ്ഞു.
ആഴക്കൃടല്‍ മല്‍സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുണ്ടാക്കിയ ധാരണ പത്രം സര്‍ക്കാരിന്റെ അറിവോടെയാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇഎംസിസിയും സര്‍ക്കാരും തമ്മിലുള്ള ധാരണ പ്രകാരമാണ് കെഎസ്‌ഐഎന്‍സി കരാര്‍ ഒപ്പിട്ടതെന്നും രേഖകളില്‍ വ്യക്തമായിരുന്നു.