അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് മലപ്പുറം ജില്ലാ സമ്മേളനം പെരിന്തല്‍മണ്ണയില്‍
11 ന് പെരിന്തല്‍മണ്ണയിലെ അപ്പു നഗറില്‍ ( മാനത്തുമംഗലം ബൈപാസ്) ഉച്ചക്ക് രണ്ടിന് ജില്ലാ പ്രസിഡന്റ് സി എ മജീദ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.
പെരിന്തല്‍മണ്ണ: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരളയുടെ 29ാംമത് മലപ്പുറം ജില്ലാ സമ്മേളനം ഒക്‌ടോബര്‍ 11, 12, 13 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
11 ന് പെരിന്തല്‍മണ്ണയിലെ അപ്പു നഗറില്‍ ( മാനത്തുമംഗലം ബൈപാസ്) ഉച്ചക്ക് രണ്ടിന് ജില്ലാ പ്രസിഡന്റ് സി എ മജീദ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ഓട്ടോ ഷോ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 മണിക്ക് കുടുംബ സംഗമം നടക്കും. ജില്ലാ പോലിസ് മേധവാ യു അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്യും. എഎസ്പി രീഷ്മ രമേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് നാലിന് കലാപരിപാടികളും അരങ്ങേറും.
12 ന് രാവിലെ 9.30 ന് സെമിനാറുകള്‍ക്ക് തുടക്കമാവും. സംഘടനയുടെ സംസ്ഥാന രക്ഷാധികാരി എം. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ സനേഷ് സി വടക്കഞ്ചേരി, സിനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പി ബി ജിറ്റ്‌സ് എന്നിവര്‍ സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
വൈകീട്ട് മൂന്നിന് അങ്ങാടിപ്പുറം മേല്‍പ്പാല പരിസരത്തു നിന്നും പ്രകടനം ആരംഭിക്കും. വൈകീട്ട് 5 ന് നടക്കുന്ന പൊതുസമ്മേളനം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി എ മജീദ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കും, ട്രേഡ് സര്‍ട്ടിഫിക്കറ്റ് വിതരണം മലപ്പുറം ആര്‍ ടി ഒ അനൂപ് വര്‍ക്കിയും നിര്‍വഹിക്കും. മുതിര്‍ന്ന നേതാക്കളെ ആദരിക്കല്‍, ഉന്നത വിജയം നേടിയ സംഘടയിലെ അംഗങ്ങളുടെ മക്കളെ അനുമോദിക്കല്‍, മികച്ച പ്രകടനം കാഴ്ചവെച്ച യൂനിറ്റുകളെ അനുമോദിക്കല്‍ എന്നിവയും നടക്കും. പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കും. 13 ന് പ്രതിനിധി സമ്മേളനം നടക്കുക മലപ്പുറം കോട്ടക്കുന്നിലെ ഡിടിപിസി ഹാളിലാണ്. പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാ, ജില്ലാ ട്രഷറര്‍ ഒ കെ ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് പി. പ്രഭാകരന്‍, ജോ. സെക്രട്ടറി എ ആര്‍ രാജേഷ് , എക്‌സിക്യൂട്ടീവ് മെമ്പര്‍ പ്രകാശന്‍ പുലാമന്തോള്‍ എന്നിവര്‍ പങ്കെടുത്തു.