ബാബരി; നീതി പുലരുംവരെ സമരം തുടരും: പി അബ്ദുൽ ഹമീദ്

നീതിന്യായ സ്ഥാപനങ്ങളിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സമുദായത്തിന് ബാബരിയെ ഓർക്കാനുള്ള അവകാശം പോലും ഹനിക്കുന്നസാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.

Update: 2020-12-06 13:15 GMT

നാദാപുരം: ബാബരി മസ്ജിദ് പുനർനിർമ്മിക്കലാണ് നീതിയെന്നു അത് സാധ്യമാവും വരെ എസ്ഡിപിഐ സമര രംഗത്തുണ്ടാവുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽഹമീദ്. എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നാദാപുരത്ത് ബാബരി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീതിന്യായ സ്ഥാപനങ്ങളിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ഒരു സമുദായത്തിന് ബാബരിയെ ഓർക്കാനുള്ള അവകാശം പോലും ഹനിക്കുന്നസാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഓർമയാണ് ഏറ്റവും വലിയ പ്രതിരോധം. രാജ്യത്ത് ക്രിയാത്മക പ്രതിപക്ഷമായി മുന്നേറുന്ന എസ്ഡിപിഐ ഭരണാധികാരികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്.

പൗരത്വ പ്രക്ഷോഭവും കർഷക പ്രക്ഷോഭവും രാജ്യത്ത് ശക്തി പ്രാപിച്ചപ്പോൾ അവയ്ക്ക് പിന്നിൽ എസ്ഡിപിഐ ആണെന്ന് പേക്കിനാവ് പോലെ നരേന്ദ്ര മോദിയും അമിത് ഷായും പറഞ്ഞു കൊണ്ടിരിക്കുന്നത് അതുകൊണ്ടാണന്ന് അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ ജലീൽ സഖാഫി, സലീം കാരാടി, എൻ കെ റഷീദ് ഉമരി, കെ കെ ഫൗസിയ, ബഷീർ ചീക്കോന്ന് സംസാരിച്ചു.

Similar News