എറണാകുളം ജില്ലയില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.48 ശതമാനം

ഇന്ന് 1532 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1853 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

Update: 2021-06-27 13:28 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1081 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ആറു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ഐഎന്‍എച്ച്എസിലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടിയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

ഇന്ന് 1532 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1853 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2550 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38068 ആണ്.

ഇന്ന് 87 പേരെ ആശുപത്രിയിലും എഫ്എല്‍റ്റിസിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍റ്റിസികളില്‍ നിന്ന് 254 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12701 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

Similar News