കോട്ടയത്ത് 29 പുതിയ രോഗികള്‍; 27 പേര്‍ക്ക് കൊവിഡ് സമ്പര്‍ക്കത്തിലൂടെ
നിലവില്‍ 561 പേര്‍ ചികിൽസയിലുണ്ട്
കോട്ടയം: കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍.
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അതിരമ്പുഴ,വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ നിന്നാണ്. ആറു പേര്‍ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്. ചങ്ങനാശേരി മുനിസിപ്പാലിറ്റി മേഖലയിലെ ഒരാള്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടു പേര്‍ക്കും കൊവിഡ് ബാധിച്ചു.
ജില്ലയില്‍ 28 പേര്‍ രോഗമുക്തരായി. നിലവില്‍ 561 പേര്‍ ചികിൽസയിലുണ്ട്. ഇതുവരെ ആകെ 1078 പേര്‍ക്ക് രോഗം ബാധിച്ചു. 516 പേര്‍ രോഗമുക്തരായി.