കോഴിക്കോട് ജില്ലയില്‍ 3548 പേര്‍ക്ക് കൊവിഡ് രോഗമുക്തി 2822
സമ്പര്‍ക്കം വഴി 3504 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ച 3548 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3504 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.15145 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 2822 പേര്‍ കൂടി രോഗമുക്തി നേടി.
23.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 31334 കോഴിക്കോട് സ്വദേശികളാണ് ചികിൽസയിലുള്ളത്. പുതുതായി വന്ന 8865 പേർ ഉൾപ്പടെ 92070 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 858129 പേർ നിരീക്ഷണം പൂർത്തിയാക്കി.2119 മരണങ്ങളാണ് ഇതുവരെ റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.