വയനാട് ജില്ലയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ്; 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി. 3385 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 24 പേര്‍ മരണപ്പെട്ടു. നിലവില്‍ 1109 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 246 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 38 പേര്‍ ഇതര ജില്ലകളില്‍ ചികിൽസയിലാണ്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -126
തവിഞ്ഞാൽ സ്വദേശികൾ 46, മുപ്പൈനാട് സ്വദേശികൾ 29 , എടവക സ്വദേശികൾ 9, മേപ്പാടി സ്വദേശികൾ 7, വെള്ളമുണ്ട സ്വദേശികൾ 6, നെന്മേനി, വേങ്ങപ്പള്ളി സ്വദേശികളായ 5 പേർ വീതം, മാനന്തവാടി, ബത്തേരി, പൊഴുതന സ്വദേശികളായ 3 പേർ വീതം, പടിഞ്ഞാറത്തറ സ്വദേശികൾ 2, കൽപ്പറ്റ. മീനങ്ങാടി. പനമരം, വൈത്തിരി, തരിയോട്, തൊണ്ടർനാട്, മുട്ടിൽ സ്വദേശികളായ ഓരോരു ത്തരും ഒരു പാലക്കാട് സ്വദേശിയുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാഴാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 210 പേരാണ്. 224 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്‍. ഇന്ന് വന്ന 109 പേര്‍ ഉള്‍പ്പെടെ 786 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1725 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 103610 സാംപിളുകളില്‍ 99123 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 94605 നെഗറ്റീവും 4518 പോസിറ്റീവുമാണ്.