ശ്രീറാം വെങ്കിട്ടരാമൻ്റെ കലക്ടർ നിയമനം സർക്കാർ പുനപരിശോധിക്കണം: മദ്യ നിരോധന സമിതി
സർക്കാർ നടപടി പുനപരിശോധിക്കണമെന്ന് മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് പത്രപ്രവർത്തകനെ കൊലപ്പെടുത്തി ഒരു കുടുംബത്തെ അനാഥമാക്കിയ സംഭവത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച ഗവണ്മെൻ്റ് നടപടിയിൽ മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
സർക്കാർ നടപടി പുനപരിശോധിക്കണമെന്ന് മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മജീദ് മാടമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെഎസ് വർഗീസ് സ്വാഗതം പറഞ്ഞു. അഡ്വ: സുജാത വർമ, കദീജ നർഗീസ് ടീച്ചർ, ഫാദർ: മാത്യൂസ് വട്ടിയാണിക്കൽ, റസാക്ക് മാസ്റ്റർ കൊണ്ടോട്ടി, നാസർ കൊളത്തൂർ, സെഹീർ താനൂർ, മുയ്തീൻ കുട്ടി കടവത്ത്, കോയ മാസ്റ്റർ എന്നിവർ സംസാരിച്ചു.