ഇടുക്കി ജില്ലയിൽ 120 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
കട്ടപ്പന: ഇടുക്കി ജില്ലയിൽ 120 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 89 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗ ഉറവിടം വ്യക്തമല്ലാത്തവരുടെ വിവരം:
അടിമാലി സ്വദേശിനി (59)
മാങ്കുളം വിരിപ്പാറ സ്വദേശി (30)
പതിനാറങ്കണ്ടം സ്വദേശി (22)
മുട്ടം അഞ്ചിരി സ്വദേശിനി (37)
കാഞ്ഞാർ സ്വദേശിനി (23)
കുടയത്തൂർ സ്വദേശി (34)
മുട്ടം സ്വദേശി (60)
നെടുങ്കണ്ടം കേരള ബാങ്ക് ജീവനക്കാരി (34)
പുറപ്പുഴ സ്വദേശി (29)
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ലേഡി ഡോക്ടർ (29)
അയ്യപ്പൻകോവിൽ സ്വദേശിനി (57)
കാഞ്ചിയാർ കോഴിമല സ്വദേശിനി (23)
കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ (23)
കട്ടപ്പന കടമാക്കുഴി സ്വദേശി (34)
മരിയാപുരം സ്വദേശിനി (29)
വണ്ടിപ്പെരിയാർ ആറ്റോരം സ്വദേശിനി (68)
വണ്ടിപ്പെരിയാർ സ്വദേശി (64)
ജില്ലയിൽ 89 പേർ കൂടി ഇന്ന് കൊവിഡ് രോഗമുക്തി നേടി. ഇടുക്കി സ്വദേശികളായ എറണാകുളം ജില്ലയിൽ ചികിൽസയിലുണ്ടായിരുന്ന രണ്ട് പേരും കോട്ടയത്തുണ്ടായിരുന്ന ഒരാളും കൊവിഡ് മുക്തരായിട്ടുണ്ട്.