ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചു
വാഴക്കുളം അൽ ഹസനാത്ത് ഹിഫ്ള് കോളജിൽ ജില്ലാ പ്രസിഡന്റ് ഓണമ്പിള്ളി അബ്ദുസത്താർ ബാഖവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വി എച്ച് അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു
ആലുവ: ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് 2021-23 വർഷത്തേക്കുള്ള എറണാകുളം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആലുവ സൗത്ത് വാഴക്കുളം അൽ ഹസനാത്ത് ഹിഫ്ള് കോളജിൽ ജില്ലാ പ്രസിഡന്റ് ഓണമ്പിള്ളി അബ്ദുസത്താർ ബാഖവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വി എച്ച് അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫീസറായ മുഫ്തി താരിഖ് അൻവർ ഖാസിമി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ടിഎ അബ്ദുൽ ഗഫാർ കൗസരി ( പ്രസിഡന്റ്) അബ്ദുസ്സത്താർ മൗലവി ഓണമ്പള്ളി (ജനറൽ സെക്രട്ടറി), ഹാരിസ് മൗലവി, പെരുമ്പാവൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സഹഭാരവാഹികളായി അബ്ദു സത്താർ കൗസരി ഏലൂക്കര, അമീൻ മൗലവി ഹസനി, വാഴക്കുളം (വൈസ് പ്രസിഡന്റുമാർ). അർഷദ് മൗലവി മൂവാറ്റുപുഴ, അൻവർ മൗലവി കീഴ്മാട്, അബ്ദുൽ ബാരി അൽ ഹാദി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
വർക്കിങ് കമ്മിറ്റിയംഗങ്ങളായി സിറാജ് മൗലവി വാഴക്കാല, ഇബ്റാഹീം ചാമക്കാടി പോഞ്ഞാശ്ശേരി, ഷിഹാബുദ്ദീൻ ഹസനി പറവൂർ, അജ്മൽ ജലാലിയ്യ കുഞ്ഞുണ്ണിക്കര, അൻവർ മൗലവി പള്ളിക്കര എന്നിവരെയും തിരഞ്ഞെടുത്തു. ടിഎ അബ്ദുഗഫാർ കൗസരി, കരീം ഹാജി ജലാലിയ്യ, മാഞ്ഞാലി സുലൈമാൻ ഉസ്താദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഏലൂക്കര അബ്ദുസത്താർ കൗസരി സ്വാഗതവും അമീൻ അൽ ഹസനി നന്ദിയും പറഞ്ഞു.