മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം 20 സെന്റി മീറ്റർ കൂടി ഉയർത്തും
നിലവിൽ ഡാമിൻ്റെ ആറ് ഷട്ടറുകളും 40 സെൻ്റിമീറ്റർ ഉയർത്തി 100 ക്യുബിക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വരുന്നു
ഇടുക്കി: മഴ കനത്തതിന് പിന്നാലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ട് ഘട്ടമായി 20 സെൻ്റിമീറ്റർ കൂടി ഉയർത്തും. ഇതോടെ 150 ക്യുബിക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുകും. നിലവിൽ ഡാമിൻ്റെ ആറ് ഷട്ടറുകളും 40 സെൻ്റിമീറ്റർ ഉയർത്തി 100 ക്യുബിക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വരുന്നു. തൊടുപുഴ , മൂവാറ്റുപുഴയാറിൻ്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.