സമ്പർക്കത്തിലൂടെ മൂന്ന് പേർക്ക് കൊവിഡ്; മലപ്പുറം താനൂരിൽ നിയന്ത്രണം കടുപ്പിക്കുന്നു
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വില്ലേജ് ജീവനക്കാരന് ഈ മേഖലയിൽ നിരവധി പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്.
മലപ്പുറം: മലപ്പുറത്ത് പൊന്നാനി താലൂക്കിന് പുറമേ താനൂർ നഗരസഭ കൂടി മൊത്തത്തിൽ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ സമ്പർക്കത്തിലൂടെ മൂന്ന് പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വില്ലേജ് ജീവനക്കാരന് ഈ മേഖലയിൽ നിരവധി പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് നഗരസഭയാകെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.
ജില്ലയിലെ കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച് 34 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ രോഗമുക്തി നേടി. നിലവില്‍ 266 പേരാണ് ജില്ലയില്‍ കൊവിഡ് ചികിൽസയില്‍ കഴിയുന്നത്. ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.