കൊടികുത്തി മലനിരകളുടെ സംരക്ഷണത്തിനായി പ്രതിഷേധറാലി നടത്തും

കൊടികുത്തിമലയടിവാരങ്ങളിലായി 28 ഓളം സ്ഥലങ്ങളിലാണ് ഇത്തവണ ഉരുള്‍പൊട്ടലുണ്ടായത്. മനുഷ്യജീവനൊഴികെ കൃഷിനാശമടക്കം വന്‍ നാശമുണ്ടായിട്ടുണ്ട്.

Update: 2019-08-30 12:28 GMT

പെരിന്തല്‍മണ്ണ: കൊടികുത്തി മലനിരകളുടെ സംരക്ഷണവും ക്രഷര്‍ മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിനുമെതിരേ നടപടിയും ആവശ്യപ്പെട്ട് ശനിയാഴ്ച പ്രതിഷേധറാലി സംഘടിപ്പിക്കും. കൊടികുത്തിമലനിരകള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ വൈകീട്ട് നാലിന് പെരിന്തല്‍മണ്ണയിലാണ് റാലി നടത്തുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                            തേജസ് ന്യൂസ് യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് റോഡിലെ പടിപ്പുര മൈതാനത്തിന് സമീപത്തുനിന്നും തുടങ്ങി ഊട്ടിറോഡില്‍ കെഎസ്ഇബിക്ക് സമീപം സമാപിക്കും. തുടര്‍ന്ന് വിശദീകരണയോഗവും ഇവിടെ നടക്കും. കൊടികുത്തിമലയടിവാരങ്ങളിലായി 28 ഓളം സ്ഥലങ്ങളിലാണ് ഇത്തവണ ഉരുള്‍പൊട്ടലുണ്ടായത്. മനുഷ്യജീവനൊഴികെ കൃഷിനാശമടക്കം വന്‍ നാശമുണ്ടായിട്ടുണ്ട്. തങ്ങള്‍ വികസനത്തിന് എതിരല്ലെന്നും മലകളെ വിറപ്പിച്ച് അളവില്ലാതെ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് കുറഞ്ഞചെലവില്‍ വന്‍ലാഭമുണ്ടാക്കുന്ന ക്രഷര്‍മാഫിയകളുടെ രീതിയെയാണ് എതിര്‍ക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

                                                    ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളായിട്ടുള്ള സ്ഥലങ്ങളിലാണ് പാറമടകള്‍ക്കും ക്രഷറുകള്‍ക്കും അനുമതി നല്‍കുന്നത്. ഇതിനുപിന്നില്‍ ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയുണ്ടെന്നും ഇവര്‍ ആരോപിച്ചു. സംരക്ഷണസമിതി ഭാരവാഹികളായ ഹനീഫ വള്ളൂരാന്‍, ടി എം ആന്റണി, ബഷീര്‍ കക്കൂത്ത്, മജീദ് ചേരിയില്‍, ജാഫര്‍ അമ്മിനിക്കാട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News