റിപബ്ലിക്കിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം ജനങ്ങൾ അണിനിരക്കണം: നൂറുല്‍ അമീന്‍
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തി വരുന്ന റിപബ്ലിക്കിനെ രക്ഷിക്കുക എന്ന കാംപയിന്റെ ഭാഗമായി വെളിയത്ത് നാട് ഏരിയ മില്ലുപടി സുല്‍ത്താന്‍ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി നഗറില്‍ നാട്ടൊരുമ 2022 എന്ന പ്രോഗ്രാമിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ആലങ്ങാട് : റിപബ്ലിക്കിനെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം ജനങ്ങള്‍ അണിനിരക്കണമെന്ന് എന്‍ സി എച്ച് ആര്‍ ഒ സംസ്ഥാന സെക്രട്ടറി നൂറുല്‍ അമീന്‍ . പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തി വരുന്ന റിപബ്ലിക്കിനെ രക്ഷിക്കുക എന്ന കാംപയിന്റെ ഭാഗമായി വെളിയത്ത് നാട് ഏരിയ സെപ്തമ്പര്‍ 9,10,11 (വെള്ളി,ശനി, ഞായര്‍) തീയതികളില്‍ മില്ലുപടി സുല്‍ത്താന്‍ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി നഗറില്‍ നാട്ടൊരുമ 2022 എന്ന പ്രോഗ്രാമിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം വെസ്റ്റ് ജില്ലാ സെക്രട്ടറി അറഫ മുത്തലിബ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വെളിയത്ത് നാട് ഏരിയ പ്രസിഡന്റ് റിയാസ് കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം കണ്‍വീനര്‍ മജീദ് അന്തിക്കാടന്‍ സ്വാഗതം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലങ്ങാട് ഡിവിഷന്‍ പ്രസിഡന്റ് ഷെബീര്‍തടിക്കകടവ്, സെക്രട്ടറി യാസര്‍ നീറിക്കോട്, ആലങ്ങാട് ഏരിയ പ്രസിഡന്റ് ഷെഫീഖ്, ഏരിയ സെക്രട്ടറി സത്താര്‍ കോട്ടപ്പുറം, വെളിയത്ത് നാട് ഏരിയ സെക്രട്ടറി നിസാര്‍ തടിക്കകടവ്, യൂണിറ്റ് ഭാരവാഹികളായ ഷെമീര്‍ ഇ ബി, താഹിര്‍, ഷംനാദ്, ഫിറോസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായി മാളികംപീടിക, തടിക്കക്കടവ്, മില്ലുപടി തുടങ്ങി ആലങ്ങാട് ഡിവിഷന്റെ വിവിധ പ്രദേശങ്ങളില്‍ വിവിധങ്ങളായ കലാകായിക പരിപാടികള്‍ സംഘടിപ്പിച്ചു.വിവിധ മേഖലകളില്‍ വ്യകതിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്ക് ആദരവ് നല്‍കി. ജനപങ്കാളിത്വം കൊണ്ട് നാട്ടൊരുമ 2022 നാട്ടൊരുമ പ്രോഗ്രാം ശ്രദ്ധേയമായിമാറി.