കെ റെയില്‍ അലൈന്‍മെന്റിനെതിരെ തിക്കോടിയില്‍ പ്രതിഷേധ അഗ്‌നിജ്വാല

സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിനാളുകള്‍ പ്രതിഷേധത്തില്‍ കണ്ണികളായി.

Update: 2020-07-21 05:30 GMT

തിക്കോടി: നൂറുക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കി വഴിയാധാരമാക്കുന്ന കെ റെയില്‍ അലൈന്‍മെന്റിന്നെതിരേ തിക്കോടിയില്‍ പ്രതിഷേധ ജ്വാല ഉയര്‍ന്നു. ഇന്നലെ വൈകീട്ട് 7.15 ഓടെയാണ് റെയിലിന് പടിഞ്ഞാറ് തിക്കോടി പഞ്ചായത്തിന്റെ അതിര്‍ത്തിയിലുടനീളം വീടുകളില്‍ പ്രതിഷേധത്തിന്റെ തീപ്പന്തമുയര്‍ന്നത്.

സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിനാളുകള്‍ പ്രതിഷേധത്തില്‍ കണ്ണികളായി. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജീവന്‍ കൊടലൂരിന് ജ്വാല ആദ്യമായി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ, ബിജു കളത്തില്‍, ദിവാകരന്‍ തിക്കോടി, പി ഹാഷിം മാസ്റ്റര്‍, ശശി പാലൂര്‍, പി ടി രമേശന്‍, കെ ആര്‍ കെ രാധാകൃഷ്ണന്‍, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News