നിപ മുൻകരുതൽ: ഡ്രൈവിങ് പ്രായോഗിക പരീക്ഷ പിഎസ്‌സി മാറ്റിവെച്ചു

കേരള പിഎസ്‌സി, വിവിധ കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ്, ജില്ലാ സഹകരണ മേഖല എന്നിവയിലെ നിയമനത്തിന് കാറ്റഗറി നമ്പര്‍ 390/2018, 225/2018, 395/2018, 019/2018, 396/2018 പ്രകാരമുള്ള പ്രായോഗിക പരീക്ഷകളാണ് മാറ്റിവെച്ചത്.

Update: 2021-09-05 13:22 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിക്കുകയും മരണം റിപോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 6) മുതല്‍ മാലൂര്‍ കുന്ന് ഡിഎച്ച്ക്യു എആര്‍ ക്യാംപ് പരേഡ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് പ്രായോഗിക പരീക്ഷ മാറ്റിവെച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

കേരള പിഎസ്‌സി, വിവിധ കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ്, ജില്ലാ സഹകരണ മേഖല എന്നിവയിലെ നിയമനത്തിന് കാറ്റഗറി നമ്പര്‍ 390/2018, 225/2018, 395/2018, 019/2018, 396/2018 പ്രകാരമുള്ള പ്രായോഗിക പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇതേ തസ്തികകളിലേക്കായി കൊല്ലം, എറണാകുളം ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസില്‍ സെപ്റ്റംബര്‍ ആറു മുതല്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പ്രമാണ പരിശോധനകളും സര്‍വ്വീസ് വെരിഫിക്കേഷനും അഭിമുഖങ്ങളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.


Similar News