വയനാട്ടില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിൽ

ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാറിനെകുറിച്ച് നാട്ടുകാർ നല്‍കിയ പരാതിയാണ് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്.

Update: 2022-01-18 17:07 GMT

വയനാട്: വയനാട്ടിൽ അഞ്ചംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിലായി. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. കവർച്ചയ്ക്ക് വേണ്ടി സംഘം ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലിസ് കസ്റ്റഡിയിലെടുത്തു.

മീനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ കൊളവയലിൽ നിന്നാണ് അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ പോലിസ് പിടികൂടിയത്. അഞ്ചു പേര്‍ രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ കുമാര്‍, അഖിൽ, നന്ദുലാല്‍, വയനാട് സ്വദേശികളായ സക്കറിയ, പ്രദീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതിയായ തൃശൂര്‍ സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രക്ഷപ്പെട്ടത്. ഇവരെയും ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പോലിസ് അറിയിച്ചു.

ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ കാറിനെകുറിച്ച് നാട്ടുകാർ നല്‍കിയ പരാതിയാണ് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ നമ്പർ പ്ലേറ്റിലുള്ള കാറാണ് ഇതെന്ന് തിരിച്ചറിയുകയായിരുന്നു. ഹവാല പണം തട്ടിയെടുക്കാനാണ് സംഘം വയനാട്ടിലെത്തിയതെന്നാണ് വിവരം.

Similar News