ആർഎസ്എസ്സിന്റെ വെല്ലുവിളി; ക്രമസമാധാനം തകർക്കാൻ: എസ്ഡിപിഐ
പോലിസിൻ്റെയും അധികാരികളുടേയും സംയോജിതമായ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ് തലശ്ശേരിയിൽ സമാധാനം നിലനിർത്താൻ സാധിച്ചത്
കണ്ണൂർ: ഇന്ന് തലശ്ശേരിയിൽ സബ് കലക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ എടുത്ത തീരുമാനത്തെ ലംഘിച്ചുകൊണ്ടും നിയമവാഴ്ചയെ വെല്ലുവിളിച്ച് കൊണ്ട് ആർഎസ്എസ് പ്രകടനവും പൊതുയോഗവും നടത്തി നാടിൻ്റെ ക്രമസമാധാനം തകർക്കുവാൻ ശ്രമം നടത്തുന്നതായി എസ്ഡിപിഐ മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു.
പോലിസിൻ്റെയും അധികാരികളുടേയും സംയോജിതമായ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ് തലശ്ശേരിയിൽ സമാധാനം നിലനിർത്താൻ സാധിച്ചതെന്നും സംഘപരിവാർ നടത്തുന്ന ഇത്തരം നിയമവാഴ്ചക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും തലശേരി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മുൻസിപ്പൽ പ്രസിഡൻ്റ് റാസിഖ്, റഹൂഫ്, നജീബ് എന്നിവർ സംസാരിച്ചു.