എസ്ഡിപിഐ നിര്‍മിച്ചു നല്‍കിയ വീട് അബ്ദുല്‍ മജീദ് ഫൈസി കുടുംബത്തിന് സമര്‍പ്പിച്ചു
വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശിഹാബ് അലിഫ്‌നെ ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി മെമന്റോ നല്‍കി ആദരിച്ചു.
വടകര: സലാല സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ എസ്ഡിപിഐ ചോറോട് പഞ്ചായത്ത് മീത്തലങ്ങാടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി നിര്‍വഹിച്ചു.
സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കെ കെ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വടകര ഡിവിഷന്‍ പ്രസിഡന്റ് ഷമീര്‍ കുഞ്ഞിപ്പള്ളി, മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍, മണ്ഡലം ട്രഷറര്‍ നിസാം പുത്തൂര്‍ സംബന്ധിച്ചു.
വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശിഹാബ് അലിഫ്‌നെ ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി മെമന്റോ നല്‍കി ആദരിച്ചു.