എസ്ഡിപിഐ പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്ന് ആർഎസ്എസ്സുകാർ അറസ്റ്റില്‍

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

Update: 2020-09-14 14:16 GMT

ഇരിട്ടി: ഉളിയില്‍ പടിക്കച്ചാലില്‍ എസ്ഡിപിഐ പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് ആർഎസ്എസ് ക്രിമിനലുകൾ അറസ്റ്റില്‍. പടിക്കച്ചാല്‍ സ്വദേശികളായ കണ്ടത്തില്‍ വീട്ടില്‍ മനീഷ്, നിത്യ നിവാസില്‍ നിധിന്‍, ചമതക്കണ്ടി ഹൗസില്‍ അഖില്‍ എന്നിവരെയാണ് മുഴക്കുന്ന് എസ്ഐ ബേബിയും സംഘവും അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകൻ സലാഹുദ്ദീനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പടിക്കച്ചാലില്‍ നടന്ന പ്രകടനത്തിന് നേരെ ഒരു സംഘം ബോംബെറിഞ്ഞുവെന്നാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം.

Similar News