വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കൊവിഡ്; 105 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7975 ആയി
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഞായറാഴ്ച്ച 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7975 ആയി. 6940 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 55 മരണം. നിലവില്‍ 964 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 432 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികളായ 11 പേര്‍, പനമരം സ്വദേശികളായ പത്ത് പേര്‍, മുട്ടില്‍, മൂപ്പൈനാട് 9 പേര്‍ വീതം, എടവക, മാനന്തവാടി, പടിഞ്ഞാറത്തറ 8 പേര്‍ വീതം, മീനങ്ങാടി 7 പേര്‍, നൂല്‍പ്പുഴ, വെള്ളമുണ്ട 5 പേര്‍ വീതം, അമ്പലവയല്‍ 4 പേര്‍, കോട്ടത്തറ, നെന്മേനി, പുല്‍പ്പള്ളി, വൈത്തിരി, തവിഞ്ഞാല്‍ രണ്ടുപേര്‍ വീതം, പൂതാടി, ബത്തേരി, പൊഴുതന, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 737 പേരാണ്. 545 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9734 പേര്‍. ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ 646 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1157 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 142636 സാംപിളുകളില്‍ 142218 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 134243 നെഗറ്റീവും 7975 പോസിറ്റീവുമാണ്.