വയനാട് ജില്ലയില്‍ 132 പേര്‍ക്ക് കൂടി കൊവിഡ്; 88 പേര്‍ക്ക് രോഗമുക്തി
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി.
കൽപ്പറ്റ: വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 132 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6045 ആയി. 4968 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 1037 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 402 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണ ത്തിലായത് 485 പേരാണ്. 141 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5468 പേര്‍. ഇന്ന് വന്ന 100 പേര്‍ ഉള്‍പ്പെടെ 702 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 1837 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 122582 സാംപിളുകളില്‍ 120673 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 114628 നെഗറ്റീവും 6045 പോസിറ്റീവുമാണ്.