ആര്‍ ബാലശങ്കര്‍ ആര്‍എസ്എസുകാരന്‍ തന്നെയെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍ പിള്ള
തിരുവനന്തപുരം: ബിജെപി-സിപിഎം ഡീലിനെക്കുറിച്ച് വെളിപ്പെടുത്തിയ ബിജെപി നേതാവ് ആര്‍ ബാലശങ്കര്‍, ആര്‍എസ്എസുകാരന്‍ തന്നെയെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍ പിള്ള. 1970ല്‍ താന്‍ കൂടി ഉള്‍പ്പെട്ടാണ് ജനസംഘം രൂപീകരിച്ചാണ്. ബാലശങ്കറും അന്ന് ആ യൂനിറ്റിലുണ്ടായിരുന്നു. പിന്നീട് ബാലശങ്കര്‍ കോളജില്‍ എബിവിപി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അതിന് ശേഷം അദ്ദേഹം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ മാധ്യമപ്രവര്‍ത്തകനായി ഡല്‍ഹിയിലേയക്ക് പോയെന്നും രാമന്‍പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം, വെളിപ്പെടുത്തല്‍ ശരിയോ തെറ്റോ എന്ന് താന്‍ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലശങ്കര്‍ മാധ്യമപവര്‍ത്തകന്‍ മാത്രമാണെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കോലീബി സഖ്യം ഒരു പരാജയപ്പെട്ട സംഖ്യമായിരുന്നു. ഈ സഖ്യത്തിന്റെ ഭാഗമായി 1991ല്‍ തിരുവനന്തപുരത്ത് മല്‍സരിച്ചിരുന്നു. അവസാനം കോണ്‍ഗ്രസ് വോട്ട് മറിക്കുകയായിരുന്നു. ഇപ്പോഴത്തെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാകപ്പിഴകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ബിജെപി-സിപിഎം ഡീല്‍ വിവാദത്തില്‍ ആര്‍എസ്എസ് അതൃപ്തി പ്രകടിപ്പിച്ചു. വോട്ടര്‍മാരുടെ ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും ആര്‍എസ്എസ് ആവിശ്യപ്പെട്ടു.