ചെന്നൈ: ജാതി മാറി വിവാഹം കഴിച്ച ദമ്പതികളെ വധുവിന്റെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. സംഭവത്തില്‍ വധുവിന്റെ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. പറയര് ജാതിക്കാരനായ സോലരാജും പല്ലാര്‍ ജാതിക്കാരനായ ജ്യോതിയുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭണിയായിരുന്നു ജ്യോതി.
ഇരുവരുടെയും വിവാഹത്തിനെതിരേ ജ്യോതിയുടെ ബന്ധുക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സോലരാജുവിന്റെ ബന്ധുക്കളുടെ പിന്തുണയില്‍ ഇരുവരും വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയ ഒരുകൂട്ടം ആളുകളാണ് ദമ്പതികളെ വെട്ടിക്കൊന്നത്. സംഭവത്തില്‍ ജ്യോതിയുടെ പിതാവ് അഴഗറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.