2019 അതീവ നിര്‍ണായകമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം

Update: 2019-01-25 17:48 GMT

ന്യൂഡല്‍ഹി: രാജ്യം അതീവ നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്നു റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ 70ാം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്നു കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെ കുറിച്ച് ഓര്‍മിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവസരം നല്‍കുന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. രാജ്യത്തിന്റെ സമ്പത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമാണുള്ളത്. ബഹുസ്വരതയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്ത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കഴിവും പ്രാപ്തിയും ഒരുപോലെ പരിഗണിക്കുന്ന സമൂഹത്തെയാണ് നാം നിര്‍മിക്കേണ്ടത്. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാന്‍ മുന്നിട്ടിറങ്ങണം. വിവിധ മേഖലകളില്‍ പെണ്‍കുട്ടികള്‍ സംഭാവനകള്‍ അര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടവകാശം വിനിയോഗിക്കുന്നതിനെ കുറിച്ചാണ് രാഷ്ട്രപതി ഊന്നിപ്പറഞ്ഞത്. ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനു പുതിയ സംരംഭകത്വ ഊര്‍ജ്ജവും സംസ്‌കാരവും രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, കല, ആതുരസേവനം, കായികം തുടങ്ങിയ മേഖലകളില്‍ നമ്മുടെ പെണ്‍കുട്ടികള്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നുണ്ട്. സായുധ സേനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആണ്‍കുട്ടികളേക്കാള്‍ മെഡല്‍ ജേതാക്കളായത് പെണ്‍കുട്ടികളാണെന്നും രാഷ്ട്രപതി പറഞ്ഞു.



Tags:    

Similar News