പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബനാറസ് ഹിന്ദു സർവകലാശാലയിലെ 50 ഓളം അധ്യാപകർ

ഇത് സ്വാതന്ത്ര്യ സമരത്തിന്റെ മനോഭാവത്തിനും ബഹുസ്വര ജനാധിപത്യത്തിന്റെ ആശയത്തിനും വിരുദ്ധമാണ്. ഗാന്ധിയുടെയും ടാഗോറിന്റെയും നാട്ടിൽ ഇത് സ്വീകാര്യമല്ല.

Update: 2019-12-26 19:11 GMT

വാരണാസി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബനാറസ് ഹിന്ദു സർവകലാശാലയിലെ 50 ഓളം അധ്യാപകർ. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്ന നടപടിയെ അപലപിക്കുന്നതായി പൊതുപ്രസ്താവനയിൽ പറയുന്നു. ബി‌എച്ച്‌യു, ഐ‌ഐ‌ടി ബി‌എച്ച്‌യു, എന്നിവിടങ്ങളിലെ അധ്യാപകരാണ് പൊതുപ്രസ്താവനയിൽ ഒപ്പുവച്ചത്.

പാർ‌ലമെൻറ് പാസാക്കിയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്റർ‌ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച നടപടിയും ഭയപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറയുന്നു. ഇത് സ്വാതന്ത്ര്യ സമരത്തിന്റെ മനോഭാവത്തിനും ബഹുസ്വര ജനാധിപത്യത്തിന്റെ ആശയത്തിനും വിരുദ്ധമാണ്. ഗാന്ധിയുടെയും ടാഗോറിന്റെയും നാട്ടിൽ ഇത് സ്വീകാര്യമല്ല. ഇത് വ്യക്തമായും സമൂഹത്തെ സാമുദായിക തലത്തിൽ വിഭജിക്കാനുള്ള ശ്രമമാണ്.

എൻ‌ആർ‌സിക്കും പൗരത്വ ഭേദഗതി നിയമത്തിനും എതിരേ ബുധനാഴ്ച അധ്യാപകർ പൊതുപ്രസ്താവന പുറത്തിറക്കിയത്. പൗരത്വവുമായി ബന്ധപ്പെട്ട സർക്കാരിന്റെ വിവാദപരമായ നടപടികൾ ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊള്ളുന്ന പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഈ നിയമത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നും അധ്യാപകർ പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നു.

Tags:    

Similar News