24 മണിക്കൂറിനിടെ 88,600 പുതിയ രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതര്‍ 60 ലക്ഷം കടന്നു
24 മണിക്കൂറിനിടെ 92,043 പേരുടെ രോഗം ഭേദമായി. ഇതുവരെ 94,503 പേരാണ് മരണത്തിന് കീഴടങ്ങിയത്. ആകെ 7,12,57,836 സാംപിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 88,600 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 1,124 പേര്‍ മരണപ്പെടുകയും ചെയ്തു. രാജായത്തെ പ്രതിദിന കൊവിഡ് രോഗികള്‍ ഓരോ ദിവസം കഴിയുന്തോറും കുത്തനെ ഉയരുകയാണ്. പുതിയ കണക്കുകള്‍പ്രകാരം രാജ്യത്തെ ആകെ കേസുകള്‍ 60,73,348 ആയി ഉയര്‍ന്നിരിക്കുകയാണ്. ആകെ 9,56,402 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 49,41,627 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
24 മണിക്കൂറിനിടെ 92,043 പേരുടെ രോഗം ഭേദമായി. ഇതുവരെ 94,503 പേരാണ് മരണത്തിന് കീഴടങ്ങിയത്. ആകെ 7,12,57,836 സാംപിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്. സപ്തംബര്‍ 26ന് മാത്രം വിവിധ സംസ്ഥാനങ്ങളിലായി പരിശോധിച്ചത് 9,87,861 സാംപിളുകളാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ഒഡീഷ, തെലങ്കാന, ബിഹാര്‍ തുടങ്ങിയവയാണ് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലുള്ളത്. കേരളം പട്ടികയില്‍ 12ാം സ്ഥാനത്താണ്.
മഹാരാഷ്ട്രയില്‍ തീവ്രരോഗവ്യാപനമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം 20,419 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ചത്. 35,191 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 13,21,176 പേര്‍ക്ക് രോഗം പിടിപെട്ടു. 2,69,535 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നു. ആന്ധ്രയില്‍ 6,68,751 കൊവിഡ് രോഗികളാണുള്ളത്. 5,663 പേരാണ് മരണപ്പെട്ടത്. ഞായറാഴ്ച മാത്രം 46 കൊവിഡ് മരണങ്ങളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തി.
100 ദിവസത്തിനുള്ളിലുള്ള ഏറ്റവും കൂടിയ മരണമാണിത്. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. സംസ്ഥാനം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: തമിഴ്‌നാട്- 5,75,017 (9,233), കര്‍ണാടക- 5,66,023 (8,503), ഉത്തര്‍പ്രദേശ്- 3,82,835 (5,517), ഡല്‍ഹി- 2,67,822 (5,193), പശ്ചിംബംഗാള്‍- 2,44,240 (4,721), ഒഡീഷ- 2,05,452 (783), തെലങ്കാന- 1,85,833 (1,100), ബിഹാര്‍- 1,77,072 (886).