ബിജെപി രാജ്യസഭാ എംപി അഭയ് ഭരദ്വാജ് കൊവിഡ് ബാധിച്ച് മരിച്ചു
ഗുജറാത്തിലെ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അഹമ്മദാബാദ്: കൊവിഡ് ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വജ് (66) മരിച്ചു. ചെന്നൈയില്‍ എംജിഎം ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അന്നുമുതല്‍ ഭരദ്വജ് കോവിഡ് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധഡോക്ടര്‍മാരുടെ സംഘം ചികില്‍സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊവിഡ് ബാധിതനായി കഴിഞ്ഞ മൂന്നുമാസമായി ചികില്‍സയിലായിരുന്നു അഭയ് ഭരദ്വജ്. പ്രമുഖ അഭിഭാഷകനായിരുന്ന അഭയ് ഭരദ്വജ് ഈ വര്‍ഷം ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആഗസ്തില്‍ പാര്‍ട്ടി യോഗങ്ങളിലും രാജ്കോട്ടിലെ റോഡ്ഷോയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ആഗസ്ത് 31 ന് അഭയ് ഭരദ്വജിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. അഭയ് ഭരദ്വജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
രാജ്യത്തിന് തിളക്കമാര്‍ന്നതും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു വ്യക്തിയെ നഷ്ടപ്പെട്ടതായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേശീയവികസനത്തോട് അഭിനിവേശവും ശോഭയുള്ളതും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു മനസ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടതില്‍ ഖേദമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. കഴിവുള്ള നേതാവായിരുന്നു ഭരദ്വാജെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.