നാഗാലാന്റ്: അഫ്‌സ്പ ആറു മാസത്തേക്കു കൂടി നീട്ടി

ക്രമസമാധാന പാലനത്തിന്റെ പേരില്‍ എവിടെയും റെയ്ഡ് നടത്താനും ആരേയും അറസ്റ്റു ചെയ്യാനും വെടിവക്കാനും സൈന്യത്തിനു അധികാരം നല്‍കുന്നതാണ് അഫ്‌സ്പ നിയമം.

Update: 2018-12-31 11:41 GMT

കൊഹിമ: സൈന്യത്തിനു പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം നാഗാലാന്റില്‍ ആറുമാസത്തേക്കു നീട്ടിയതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനം ഇപ്പോഴും സംഘര്‍ഷമേഖലയാണ് എന്നാരോപിച്ചാണ് സൈന്യത്തിനു ജനങ്ങളുടെ മേല്‍ പ്രത്യേകാധികാരം നല്‍കുന്ന കരിനിയമമായ അഫ്‌സ്പ നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചത്.

ക്രമസമാധാന പാലനത്തിന്റെ പേരില്‍ എവിടെയും റെയ്ഡ് നടത്താനും ആരേയും അറസ്റ്റു ചെയ്യാനും വെടിവക്കാനും സൈന്യത്തിനു അധികാരം നല്‍കുന്നതാണ് അഫ്‌സ്പ നിയമം. എന്നാല്‍ സംസ്ഥാനം നിരന്തരം സംഘര്‍ഷം നടക്കുന്ന സ്ഥലമാണെന്നും ജനങ്ങളുടെ സുരക്ഷക്കും സമാധാനത്തിനുമാണ് അഫ്‌സ്പ നീട്ടുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

Tags:    

Similar News