തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ബിജെപി, ഡിഎംകെ, ഡിഎംഡികെ സഖ്യകക്ഷികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിലും ധാരണയിലെത്തി.

Update: 2019-03-18 05:05 GMT

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ എഐഎഡിഎംകെ പ്രഖ്യാപിച്ചു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. കെ ആര്‍ എസ് ശരവണന്‍ (സേലം), പി കാളിയപ്പന്‍ (നാമക്കല്‍), കെ പി മനുസ്വാമി (കൃഷ്ണഗിരി), ജി മണിമാരന്‍ (ഈറോഡ്), തമ്പിദുരൈ (കരൂര്‍), എം എസ് എം ആനന്ദന്‍ (തിരുപ്പൂര്‍), സി മഹേന്ദ്രന്‍ (പൊള്ളാച്ചി), ചെങ്കി വേ എഴുമലൈ (ആരണി), എസ് എസ് കൃഷ്ണമൂര്‍ത്തി (തിരുവണ്ണാമലൈ), ചന്ദ്രശേഖര്‍ (ചിദംബരം), എന്‍ ആര്‍ ശിവപതി (പേരാമ്പല്ലൂര്‍), പി രവീന്ദ്രനാഥ് കുമാര്‍ (തേനി), വി വി വി ആര്‍ രാജ്‌സത്യന്‍ (മധുര), എം ത്യാഗരാജന്‍ (നീലഗിരി), പി എച്ച് മനോജ് പാണ്ഡ്യന്‍ (തിരുനെല്‍വേലി), താഴൈ എം ശരവണന്‍ (നാഗപട്ടണം), എസ് ആശൈമണി (മായിലാദുരുരുരൈ), ഡോ. പി വേണുഗോപാല്‍ (തിരുവള്ളൂര്‍), ജെ ജയവര്‍ധന്‍ (ചെന്നൈ സൗത്ത്), മരക്കാടം കുമാരവേല്‍ (കാഞ്ചീപുരം).

ബിജെപി, ഡിഎംകെ, ഡിഎംഡികെ സഖ്യകക്ഷികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിലും ധാരണയിലെത്തി. ഡിഎംകെയും അണ്ണാ ഡിഎംകെയും എട്ട് മണ്ഡലങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടും. കന്യാകുമാരിയിലും ശിവഗംഗയിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരിക്കും മല്‍സരം. കന്യാകുമാരി, ശിവഗിരി, കോയമ്പത്തൂര്‍, തൂത്തുക്കുടി, രാമനാഥപുരം മണ്ഡലങ്ങളിലായിരിക്കും ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. ധര്‍മപുരി, വില്ലുപുരം, ആരക്കോണം, ചെന്നൈ സെന്‍ട്രല്‍, ദിണ്ഡുഗല്‍, ശ്രീപെരുമ്പുത്തൂര്‍, കുഡലൂര്‍ എന്നീ മണ്ഡലങ്ങളില്‍ പിഎംകെയും മല്‍സരരംഗത്തുണ്ടാവും. കള്ളക്കുറിച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ നോര്‍ത്ത്, വിരുതുനഗര്‍ എന്നീ മണ്ഡലങ്ങളില്‍ വിജയകാന്തിന്റെ ഡിഎംഡികെയും മാറ്റുരയ്ക്കും. സഖ്യകക്ഷികളില്‍ ചിലര്‍ അണ്ണാ ഡിഎംകെയുടെയും ഡിഎംകെയുടെയും ചിഹ്‌നത്തില്‍ മല്‍സരിക്കുന്നതിനാല്‍ രണ്ടിലയും ഉദയസൂര്യനും തമ്മില്‍ 11 സീറ്റുകളില്‍ പോരാട്ടം നടക്കും. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 18ന് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണല്‍. 

Tags:    

Similar News