കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹമ്മദാബാദില്‍ തുടങ്ങി

58 വര്‍ഷത്തിനു ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്

Update: 2019-03-12 08:20 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടങ്ങി. പൊതു തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ നിര്‍ണായക തീരുമാനങ്ങളാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രധാന ചര്‍ച്ചയാവുക. 58 വര്‍ഷത്തിനു ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. 1961ലാണ് ഇതിനുമുമ്പ് ഗുജറാത്തില്‍ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. പ്രവര്‍ത്തക സമിതിയിലെ അംഗങ്ങള്‍ സബര്‍മതി ആശ്രമത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. വൈകീട്ട് ഗാന്ധിനഗറിലെ അടല്ജില്‍ നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തും. തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസ് ഓരോ സംസ്ഥാനത്തും കൈക്കൊള്ളേണ്ട നയതീരുമാനങ്ങള്‍, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പരിപാടികള്‍, സഖ്യനീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.







Tags:    

Similar News