ഔറംഗബാദ് ഈസ്റ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥിക്ക് പരാജയം

Update: 2024-11-23 08:36 GMT

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഔറംഗബാദ് ഈസ്റ്റില്‍ അവസാനം വരെ മുന്നിട്ട് നിന്ന എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍ സെയ്ദിന് പരാജയം. തൊട്ട് പിന്നിലുണ്ടായിരുന്ന ബിജെപിയുടെ അതുല്‍ മോറേഷ്വര്‍ വിജയിച്ചു.93,274 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇംതിയാസ് ജലീല്‍ സെയ്ദ് പരാജയപ്പെട്ടത്. ഇംതിയാസ് ജലീല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇംതിയാസിന് 91,113 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് 12,568 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2019-24വരെ ഒംറംഗബാദ് മണ്ഡലത്തിലെ ലോക്സഭാ എം പിയായിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഹാദാപസര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി അസഹര്‍ ബാഷാ തംമ്പോലി മല്‍സരിച്ചിരുന്നു.ഇവിടെ എന്‍സിപി സ്ഥാനാര്‍ത്ഥി ചേതന്‍ വിതുല്‍ തുപ്പേയാണ് വിജയിച്ചത്.



Tags:    

Similar News